മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്.
കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണമുള്ളത്.
സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാനായി മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന് ഹാജരാക്കിയിരുന്നെങ്കിലും ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha