മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍.
ജോലി തടസപ്പെടുത്തിയതിനെതിരെ മേയര്‍ക്കെതിരെയും ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎല്‍എയ്ക്കെതിരെയുമാണ് യുവാവ് പരാതി കൊടുത്തിരിക്കുന്നത്. ആര്യാ രാജേന്ദ്രനേയും സച്ചിന് ദേവിനേയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കെതിരെയും യദു പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് . യദു ഓടിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറികാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.
"
https://www.facebook.com/Malayalivartha