സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
വിവിധ ജില്ലകളില്‍ മഴയ്ക്കുള്ള സാധ്യത. ബുധനാഴ്ച എറണാകുളം ജില്ലയിലും വ്യാഴാഴ്ച വയനാട് ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് നല്കി. ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രിവരെയാകാം.
കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 39 ഡിഗ്രിവരെയും ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ താപനില 36 ഡിഗ്രിവരെയും ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാവകുപ്പ് .
ഏഴുമുതല്‍ ഒന്പതുവരെ തീയതികളില്‍ സംസ്ഥാനത്താകെ മഴയ്ക്ക് സാധ്യത്. പലയിടത്തും ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായമഴയ്ക്ക് സാധ്യത കല്പിച്ചിരിക്കുന്ന രണ്ട് ജില്ലകളിലും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍മുതല്‍ 115.5 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്.
"
https://www.facebook.com/Malayalivartha