തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...
തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...
അടിവസ്ത്രത്തിനുളളിലായി പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് സ്വര്‍ണ്ണ ബിസ്കറ്റുകളും സ്വര്‍ണനാണയവും ഉള്‍പ്പെടെ 478 ഗ്രാം തൂക്കമുളള സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദമാമില്‍ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.
ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുളളില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
ശനിയാഴ്ച എത്തിയ യാത്രക്കാരനില്‍ നിന്ന് 11.60 ലക്ഷം രൂപ വിലയുളള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനില്‍ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുളള സ്വര്‍ണവുമാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha