മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വഴിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. യാത്ര സ്വകാര്യ സന്ദർശനമാണെന്ന് പറഞ്ഞ് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകി .
ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി മടങ്ങുമെന്ന വിവരം അറിവായിട്ടില്ല.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ നൽകിയ ഹർജിയിൽ നിർണായക വിധി വന്നു. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത്. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha