കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം നടന്നത്. ബര്ട്ടന് ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരിച്ചത്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു യുവതി.
. ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ് ജെറീന.
അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന് സുരേഷ്(44) അന്തരിച്ചു. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. റിയാദിലെ ബത്ഹയിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സുരേഷ് ചികിത്സ തേടിയിട്ടുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ ആംബുലന്‍സില്‍ സുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha