മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും
മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും. വിശദമായി തന്നെ ആ സംഭവമന്വേഷിക്കും. ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്കു ഷോപ്പിൽ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലിസ് ശേഖരിച്ചു.
ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം യദുവിലേക്ക് തിരിക്കാനാണ് നീക്കം എന്നാണ് വിവരം. തര്‍ക്കം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂര്‍ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെയെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ബസ് സ്റ്റേഷനിലേക്ക് എത്തിച്ചവരെക്കുറിച്ചോ അതിനുശേഷം ബസില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല.
https://www.facebook.com/Malayalivartha