ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി
ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഒരുമാസംമുമ്പാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്.
നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഇന്നലെ പുലര്‍ച്ചെ സ്ഥിതി വഷളായി മരണത്തിന് കീഴടങ്ങി. ഈ ദമ്പതിമാര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്.
https://www.facebook.com/Malayalivartha