നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്
ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്. ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു. തെളിവുകളെല്ലാം യദുവിന് എതിരാണ്.
പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താന്‍ താത്പര്യമില്ല.
അതിനര്‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന വ്യക്തമാക്കി. പിന്നീട് കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന പറഞ്ഞു.
https://www.facebook.com/Malayalivartha