Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...

06 MAY 2024 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്. അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പലതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളുമാണ് ആശയ്ക്കെതിരെ വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് മനോജ് കെ ജയൻ.അച്ഛനോട് തനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്നേഹം കുടിശ്ശിക തീർത്ത് തനിയ്ക്കുവേണ്ടി പകർന്നുകൊടുത്തത് ആശയാണ് .15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് തൻറെ അച്ഛൻ അതിലേറെയായിരുന്നു , അവളുടെ കളിതമാശകളും,പരിചരണവും,സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും,സന്തോഷത്തിന്റെയും കാരണമെന്ന് മനോജ് കെ ജയൻ പറയുന്നു.

 

ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പ്:എന്റെ അച്ഛൻ, ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും, മനസ്സിൽ ആഴത്തിലുറച്ച അനുഭവങ്ങളും സമ്മാനിച്ച് കൊച്ചച്ഛന്റെയടുത്തേയ്ക്ക് അച്ഛൻ യാത്രയായി. അച്ഛന്റെ ശാന്തത, ധൈര്യം, കാരുണ്യം എന്നിവ അദൃശ്യമായ ഭാഷയിലൂടെ പറഞ്ഞുതീർത്ത വിജ്ഞാനശകലങ്ങളാണ്. അച്ഛന്റെ നിശ്ശബ്ദതകൾ പോലും അർത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേർപാടിന്റെ ശേഷമാണ് തിരിച്ചറിയുന്നത്..അച്ഛൻ ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടി. പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും,മറ്റനേകം അംഗീകാരങ്ങളും നേടി, ആഗ്രഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു.

പൂർണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദംപൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും,ആലാപനവും കൊണ്ട് ഭക്തജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനങ്ങളിലൂടെയും ജനമനസ്സുകളിൽ അച്ഛൻ ഓർമ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ശ്രീകോവിൽ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയിൽ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നു,വളരെ അഭിമാനിക്കുന്നു. അച്ഛൻ ജീവിതത്തിൽ പുലർത്തിവന്ന കൃത്യതയും ധൈര്യവും എപ്പോഴും ഞങ്ങളുടെ ജീവിതങ്ങളിൽ പ്രേരണയായി ശേഷിക്കുന്നു. അച്ഛന്റെ കഥകളും പഴയ ഫോട്ടോകളും നോക്കിക്കൊണ്ട് സമയം കഴിക്കുന്നത് ഒരു സന്തോഷകരമായ യാത്രയാണ്. അച്ഛന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളാണ് അതിലെ പ്രധാനമായ നിധികൾ.ആശയുടെ വരവാണ് എന്റെ ജീവിതത്തിന് അർത്ഥങ്ങൾ ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം.

 

വേണ്ടതറിഞ്ഞു പ്രവർത്തിയ്ക്കാനും,വേണ്ടത്തതിനെ നിസ്സാരമായി തള്ളിക്കളയാനും അവൾക്കുള്ള ശേഷി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ തന്നെ ബന്ധുക്കളുമായി ഇടപഴകാനോ, ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനോ സമയക്കുറവ്കൊണ്ടു കഴിയാതിരുന്ന എന്റെ പരിമിതിയെ മറികടന്നതും അവളാണ്.ഞാൻ ചെയ്യേണ്ടത് അതിന്റെ കുറവുകളെല്ലാം തീർത്ത് എനിയ്ക്കുവേണ്ടി ഫോണിലൂടെയും,നേരിട്ടും അവൾ ഓരോരുത്തർക്കും അർഹിക്കുന്ന സ്ഥാനവും,സ്നേഹവും പകർന്ന് ഇന്നും ഇടപെടുന്നുണ്ട്. അച്ഛനോട് എനിയ്ക്ക് പ്രകടിപ്പിക്കാനോ,പറയുവാനോ കഴിയാതിരുന്ന സ്നേഹം കുടിശ്ശിക തീർത്ത് എനിയ്ക്കുവേണ്ടി പകർന്നുകൊടുത്തത് ആശയാണ് .15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു ,അവളുടെ കളിതമാശകളും,പരിചരണവും,സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും,സന്തോഷത്തിന്റെയും കാരണം.

അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും,പുച്ഛവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല.അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി.എന്നും പോസ്റ്റിൽ വളരെ വ്യക്തമാക്കി കൊണ്ട് മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട് . പോസ്റ്റിലെ വരികളിൽ അവസാന ഭാഗത്തായിട്ടാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത് എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എൻറെ വീടും മറ്റും ഞാൻ പോലുമറിയാതെ ഓണ്ലൈനിൽ വീതം വച്ചുനൽകിയും,എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചു വാർത്തകൾ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂ ട്യൂബ് ചാനലുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു,എന്ന്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (1 hour ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (1 hour ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (1 hour ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends