തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. കോടംതുരുത്ത് അഴിനാക്കല്‍ ലിന്‍സന്റിന്റെ ഭാര്യ ലിസ (കൊച്ചുത്രേസ്യ -40) ആണ് മരിച്ചത്.
ദേശീയപാതയില്‍ തുറവൂര്‍ പാട്ടുകുളങ്ങര ജങ്ഷന് തെക്കുവശം രാവിലെ എട്ടോടെ ആയിരുന്നു അപകടം നടന്നത്. റോഡിലെ ചെറിയ കുഴിയില്‍ വീണ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിയുടെ അടിയില്‍പെടുകയായിരുന്നുവെന്ന് പൊലീസ് .
സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
അതേസമയം പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന ടിന കെല്‍വിനാണ് (34)ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ നിര്യാതയായത് . റോയല്‍ കോര്‍ട്ടില്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്റൈനില്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. പനി ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha