മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്... തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍നിന്ന് യാത്രയായത്
മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് വഴി ഇന്തോനേഷ്യയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ട്രാന്‍സിറ്റ് യാത്രയായതിനാല്‍ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭാര്യ കമലയും കൊച്ചുമകനും വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയില്ല .രാവിലെ ഏഴോടെ ദുബായിലെത്തിയ ഇവര്‍ 10.10-ന് ഇന്തോനേഷ്യയിലേക്ക് പോയി. മേയ് 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും.
പിന്നീട് സിംഗപ്പൂരിലേക്ക് പോകും. 18ന് സിംഗപ്പൂരില്‍നിന്നും ദുബായിലെത്തും. 19 മുതല്‍ 21 വരെ അദ്ദേഹം ദുബായില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരമുള്ളത്. പിന്നീട് കേരളത്തിലേക്ക് മടങ്ങും
മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും ചെറുമകനും ഒപ്പമുണ്ട്. മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഇതേരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍നിന്ന് യാത്രയായത്.
https://www.facebook.com/Malayalivartha