പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊല്ലം പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മകന് ശ്രീരാഗ് (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലെ ആണ് സംഭവം.
ശ്രീജു (46) ഭാര്യ പ്രീതയ്ക്കും (39) മക്കളായ ശ്രീനന്ദയ്ക്കും (14) ശ്രീരാഗിനും വിഷം നല്കിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഭാര്യയും മകളും മരിച്ചു. ശ്രീരാഗും ശ്രീജുവും ഇപ്പോള്‍ കൊട്ടിയം ആശുപത്രിയില്‍ തുടരുകയാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി?ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര് ഡി സ്റ്റാഫാണ്.
https://www.facebook.com/Malayalivartha