കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. വടക്കേ കോട്ടോല്‍ തെക്കത്തുവളപ്പില്‍ മണികണ്ഠന്റെയും ജയപ്രഭയുടെയും മകന് അഭിഷിക്താണ് (22) മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്.
പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന ബസ് എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്കുമായി ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha