മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍
മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പെട്ടുപോയി. അബുദാബി, ഷാര്‍ജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. ശേഷം ബഹൈറൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി.
രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിവരമുള്ളത്.
അലവന്‍സ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha