ഒടുവില്‍ ഹൈക്കമാന്‍ഡ് ചുമതലയേല്‍ക്കാന്‍ അനുമതി നല്കി... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന് ഇന്ന് തിരികെ എത്തും...
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന് ഇന്ന് തിരികെ എത്തും. രാവിലെ പത്ത് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരണ ചുമതലയേല്‍ക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരന്റെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ നിലപാട്.
സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒടുവില്‍ ഹൈക്കമാന്‍ഡ് ചുമതലയേല്‍ക്കാന്‍ അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാനായി എഐസിസി ഇടപെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha