ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി
ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷയിൽ ഇളവ് വരുത്താമോ എന്ന ചോദ്യത്തിന് ഒരു ഉത്തരവുമായി ഹൈക്കോടതി . കോടതികള്‍ മൃദു സമീപനം സ്വീകരിക്കരുതെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി പറഞ്ഞ മറ്റൊരു കാര്യം, കുറ്റത്തിന്റെ ആഴവും സംഭവിച്ച പരിക്കിന്റെ അവസ്ഥയും ശിക്ഷയില്‍ പ്രതിഫലിപ്പിക്കണമെന്നാണ്.
ജസ്റ്റിസ് പി. സോമരാജന് ആണ് ഈ നിരീക്ഷണം നടത്തിയത്. പ്രതികളുടെ കുറ്റസമ്മതം പരിഗണിച്ച് ഒരു കേസില്‍ ശിക്ഷ വിധിക്കുന്നതില്‍ ഉദാര സമീപനം സ്വീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കിയാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കുറ്റം സമ്മതിക്കാനുള്ള അവകാശം കുറഞ്ഞ ശിക്ഷ കിട്ടാനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ആക്രമിച്ച പ്രതിക്ക് നാമമാത്രമായ ശിക്ഷ വിധിച്ച ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തിരൂര്‍ സ്വദേശി ചേക്കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
https://www.facebook.com/Malayalivartha