കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കല്ലാച്ചിചിയ്യൂര്‍ സ്വദേശിനി പാറേമ്മല്‍ ഹരിപ്രിയ (20) ആണ് മരിച്ചത്. ഉണ്ണികൃഷ്ണന് ശ്രീലേഖ ദമ്പതികളുടെ മകളാണ്.
എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പരുക്കേറ്റിരുന്നു. കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. വാണിമേല്‍ ഭാഗത്തുനിന്ന് അമിത വേഗതയില്‍ വന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജന്‍സിലെ ലോറിയാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്.
വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടിനിന്നത്. പോസ്റ്റിനും വാഹനത്തിനും ഇടയില്‍ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ നാട്ടുകാരാണ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha