കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...
കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഇന്നടക്കം ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പതിമൂന്നാം തിയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇതിനിടയില്‍ 12 -ാം തിയതിയും 13 -ാം തിയതിയുമായി 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ന് 2 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കുക. 13 ന് വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായര്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കള്‍ വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha