വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....
വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിലെ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിനെയാണ് (27) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇനി ശിക്ഷ സംബന്ധിച്ച് വാദം നടക്കും.
തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് ശിക്ഷ വിധിക്കുക. 2022 ഒക്ടോബര്‍ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്.
പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. പ്രോസിക്യൂഷന് വാദവും പ്രതിഭാഗം വാദവും അതിവേഗം പൂര്‍ത്തിയാക്കിയ കേസാണിത്.
https://www.facebook.com/Malayalivartha