Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

10 MAY 2024 06:43 PM IST
മലയാളി വാര്‍ത്ത

ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ മാസം 13,14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ;

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

–ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

–ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

–ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

–ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

–അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

–ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

–ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

–മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

–ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

–ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

–ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (8 minutes ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (36 minutes ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (2 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (2 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (2 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (2 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (2 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (2 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (2 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (2 hours ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (2 hours ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (2 hours ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (2 hours ago)

Malayali Vartha Recommends