വയനാട്ടുകാരെ വെച്ച് കച്ചവടം നടത്തുന്നു അമ്മായിയപ്പനും മരുമകനും ; പുളിച്ച തെറിവിളിച്ച് പി സി ജോര്‍ജ്
2000 കോടി അതവന് പുട്ടടിക്കാന്‍. മുഖ്യമന്ത്രി ചോദിക്കുന്നതിനും മുന്‍പേ കേറി കേന്ദ്രത്തോട് 2000 കോടി ചോദിക്കാന്‍ ഇവന്‍ ആരാണ്. എല്ലാം കള്ളന്മാരാണ്, വയനാട് ദുരന്തം സി പി എമ്മിന് കാശടിക്കാനുള്ള മറ്റൊരു മാര്‍ഗം. മരുമകന് കോടികള്‍ അക്കൗണ്ടില്‍ കിട്ടണം മുഖ്യമന്ത്രി വാ പൊളിച്ചിരുന്നോ. പിണറായി വിജയനേയും മുഹമ്മദ് റിയാസിനേയും കടന്നാക്രമിച്ച് പി സി ജോര്‍ജ്. ഒരു വലിയ ദുരന്തം നടന്നതില്‍ ദണ്ഡമല്ല ആ പാവങ്ങളെ വെച്ചും കച്ചവടം നടത്തുകയാണ് ഈ നാണംകെട്ടവന്മാര്‍. പി സി ജോര്‍ജ്ജ് പച്ചത്തെറിയാണ് വിളിക്കുന്നത്.
വയനാടിന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്ന് റിയാസിന്റെ പ്രഖ്യാപനം. ഈ സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടില്‍ പോവാന്‍ താല്‍പ്പര്യമുള്ളവര്‍, സ്വന്തം നിലയില്‍ വാടക വീട്ടിലേക്ക് മാറുന്നവര്‍, സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ വാടകവീടുകള്‍ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാന്‍ 18 അംഗ സംഘത്തിന്റെ വിശദമായ സര്‍വ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്‌കൂള്‍, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവന മാര്‍ഗം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗണ്‍സലിം?ഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തും. നിര്‍മാണഘട്ടത്തില്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടില്‍ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവര്‍ക്ക് ലോക്കല്‍ ഗാര്‍ഡിയനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha