Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ശ്രുതിയെ ഇഷ്ടമാണ് പക്ഷേ ഇത് വല്ലാത്ത ചെയ്ത്തായി പോയി..! കോടതിയിൽ ചോദ്യം ചെയ്യും ശ്രുതിയ്ക്ക് ജോലി നഷ്ടപ്പെടും

09 DECEMBER 2024 11:25 AM IST
മലയാളി വാര്‍ത്ത

ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി തിങ്കളാഴ്ച സർക്കാർജോലിയിൽ പ്രവേശിക്കും. രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേൽക്കുക. ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് പ്രതിശ്രുതവരൻ ജെൻസണെയും വാഹനാപകടത്തിൽ നഷ്ടപ്പെട്ടിരുന്നു.

ഉറ്റവർ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ട് ജീവിക്കാനുള്ള കൈത്താങ്ങായതുകൊണ്ട് ഒരുപാട് സന്തോഷമുണ്ട്. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചതിലും സന്തോഷമുണ്ട്. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുന്നു. ഒരാളെയും പ്രത്യേകം പറയുന്നില്ല. വീടുനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യം പതിയെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.സർക്കാർജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രി കെ. രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസമാണ് റവന്യുവകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി. സിദ്ദിഖ് എം.എൽ.എ. വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു
ലേശം ഉളുപ്പ് വേണം വിജയ.... ഒരാൾക്ക് മാത്രം ജോലി കൊടുത്തത് തെറ്റായിപോയി.... 11പേര് നഷ്ടമായനൗഫലിന് എന്ത് കൊടുത്തു... എത്ര പേർക്ക് വാടക കൊടുക്കാനുണ്ട്... ഈ അനീതിക്കെതിരെ ജനങ്ങൾ വോട്ടു കൊണ്ട് പ്രതികാരം ചെയ്യും... നോക്കിക്കോ കാത്തിരുന്നു കാണാം...

 

 


എന്തൊരു മര്യാദകേടാണ് രാത്രികൾ പകലുകൾ ആക്കി പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയ വിദ്യാർത്ഥികൾക്ക് നേരെ നോക്കി കാറി തുപ്പുന്ന പണിയല്ലേ കാട്ടുന്നത്, ശ്രുതിക്ക് മുമ്പോട്ട് പഠിച്ച ഒരു തൊഴിൽ കൈവരിക്കാൻ ഉള്ള സാമ്പത്തിക സഹായം ആയിരുന്നു നൽകേണ്ടിയിരുന്നത്, ഏതൊരു വിദ്യാർത്ഥിയുടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണല്ലോ ഈ സംരക്ഷണം, അതിനെന്ത് ന്യായീകരണമാണുള്ളത്..... ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു


റാങ്ക്ലിസ്റ്റിൽ ഉള്ളവർ ചോദിച്ചാലേ വേക്കൻസി ഇല്ലാതെയുള്ളു. ശ്രുതിക്ക് നല്ല പൈസ കൊടുക്കുക. സർക്കാർ ജോലി ഈ നാട്ടിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് നൽകുക അവർക്ക് വേറെ ഒന്നും സർക്കാർ ഭാഗത്തുനിന്നും കിട്ടാനില്ല.

 

 


സർക്കാർ വാരിക്കോരി കൊടുക്കുന്നത് കൊണ്ട്. ഒരുവിരോധവും ഇല്ല
പക്ഷെ പഠിച്ചു നിൽക്കുന്ന
എത്ര യോ. വിധിയസ്തരായ
ആളുകളുണ്ട്
അതും കൂടി ഒന്ന്
ഓർത്താൽ നല്ലതായിരുന്നു


വര്ഷങ്ങളായി psc എഴുതി ഏജ് ഓവർ അവരായവർ... ഒരുപാടുപേരുണ്ട്.... അവരൊക്കെ എന്താ ചെയ്യേണ്ട ത്... Exam എഴുതാതെ എളുപ്പത്തിൽ ജോലിവാങ്ങിയവർക് കഷ്ടപ്പെട്ടുപഠിച്ചു... ഇതുവരെയും ജോലിയാകാത്തവരുടെ വേദന ആർക്കും മനസിലാകില്ല.... അനാഥരായ എത്രയോപേരുണ്ട്... അവർക്കും ജോലി കൊടുക്കണം... Psc exam എന്ന ഉപയോഗശൂന്യമായ നടപടി നിർത്തലാക്കാം... അതാകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...

 

 


ശെരിക്കും ജോലി കൊടുകണ്ട അവിശ്യം ഇല്ല. ഉപരിപഠനത്തിനുള്ള സഹായം ആണ് നൽകേണ്ടത്. നഴ്സിംഗ് കഴിഞ്ഞ കുട്ടി അല്ലെ അവൾക്ക് അതിനുള്ള ഉപരിപഠന സഹായം നൽകണം. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട എത്രപേർക്ക് സർക്കാർ ജോലി കൊടുത്തു?ഒരാളെ മാത്രം തിരഞ്ഞെടുക്കണ്ട കാര്യം ഇല്ല. ഒരു സഹായവും കിട്ടാത്ത നിരവധിപേർ ഉണ്ട് അവിടെ . ശ്രുതിക്ക് മീഡിയ കവറേജ് ഉള്ളത് കൊണ്ട് ഇവളെ വച്ച് വോട്ട് പിടിക്കുക്ക അത്രേ ഉള്ളൂ. അതു പോലെ അർജുനൻ്റെ ഭാര്യക്കും ജോലി കൊടുക്കണ്ട ആവിശ്യം ഇല്ല. എത്രയോ ഡ്രൈവർമാർ മാരണപെടുന്നു അവരുടെ ഭാര്യമാർക്ക് ഇവർ ജോലി കോടുക്കുന്നുണ്ടോ? ഇവർക്കൊക്കെ ജോലി കിട്ടാൻ കാരണം മീഡിയ പൊക്കി പിടിച്ചു നടക്കുന്നത് കൊണ്ട് ആണ് . കഷ്ടപ്പെട്ട് പഠിച്ചു റാങ്ക്ലിസ്റ്റില് വന്ന് ജോലി കിട്ടാത്ത നിരവധി ഉദ്യോഗാർത്ഥികൾ ഉണ്ട് . ആദ്യം അവർക്ക് ആണ് ജോലി കൊടുക്കേണ്ടത് . ഇങ്ങനെ ഓസിനു ജോലി കൊടുക്കുന്ന സമ്പ്രദായം നിർത്തണം .

 

നല്ല കാര്യം തന്നെ പക്ഷെ വര്ഷങ്ങളോളം ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കണ്ട് 2 ഘട്ടം പരീക്ഷ യും എഴുതി ലിസ്റ്റിൽ വന്നിട്ട് ജോലി കിട്ടാത്ത നിരവധി പേര് ഈ നാട്ടിലുണ്ട് age ഓവർ ആയവർ ഉണ്ട് ജീവിതത്തിന്റെ നല്ലൊരു ഭാഗം psc പഠനത്തിന് വേണ്ടി മാറ്റിവച്ചവർ 21 വയസ്സ് മാത്രമുള്ള ശ്രുതിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജോലി കൊടുത്തതിനോട് എതിർപ്പില്ല ലിസ്റ്റിൽ വന്നു ജോലി ക്ക് വേണ്ടി കാത്ത് നിൽക്കുന്നവരെ കൂടി പരിഗണിക്കണം.. ഈ ലിസ്റ്റിൽ വരുന്നവരും പല കഷ്ടപ്പാടുകൾക്കും ഇടയിൽ നിന്നും പഠിച്ചു വന്നവർ ആണ് അല്ലാതെ സുഖലോലുഭരാ യി ഇരിക്കുന്നവരല്ല പിൻവാതിൽ നിയമനം ഒരുവശത്തുകൂടി ഉഷാറായി നടക്കുന്നു ഇതൊക്കെ കാണുമ്പോൾ ലിസ്റ്റിൽ വന്നു ജോലി കിട്ടാത്ത ഏതെങ്കിലും ഉദ്യോഗാർഥി അവന്റെ /അവളുടെ വിഷമം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നത് തെറ്റായിട്ടും തോന്നുന്നില്ല

ഈ നിയമനം കോടതിയിൽ ചോദ്യം ചെയ്യും ശ്രുതിയ്ക്ക് ജോലി നഷ്ടപ്പെടും


ശ്രുതി ആ ജെൻസൺ ന്റെ മാതാ പിതാക്കളെ koodi സ്നേഹിച്ചു ജീവിക്കണം കേട്ടോ മോളെ അവരെ കൈവിടരുത്


ഒരു ക്ലാർക് ജോലി കിട്ടണമെങ്കിൽ എത്ര നാൾ ഉറക്കമൊഴിച് പഠിക്കണം... കഷ്ടം തന്നെ... Aa kuttitik പഠിക്കാനുള്ള ella sahayavum kodukuka.. Athalle cheyyende

ഇപ്പോൾ ജോലി ഉണ്ട്...പരിക്ഷ എഴുതി ലിസ്റ്റിൽ വന്നവർക് ജോലി ഇല്ല


ചുളുവിൽ ജോലി കിട്ടി. ഉരുൾ പൊട്ടലും പെട്ട എല്ലാവർക്കും ജോലി കൊടുത്തോ.കഷ്ടപ്പെട്ട് പഠിച്ചവർ വെട്ടിൽ ഇരുന്നോളം

അച്ഛനും അമ്മയും അനിയത്തി യു൦ നഷ്ടമായി, അവൻ മാത്രം അല്ല പോയത്. മുൻപേ അവൾ bold ആയിരുന്നു ഓസിനു എല്ലാം കിട്ടി, ദുരന്തത്തിൽ എല്ലാം നഷ്ടമായവർ സ്വന്തം സ്ഥലം വിട്ടു എവിടെയും പോയിട്ടുണ്ടാവില്ല ഇവൾ ഷാർജ വരെ എത്തി, ഇവളുടെ നിയമനം ചോദ്യം ചെയ്യപ്പെടണ൦ കോടതിയിൽ

 


എന്ത് മനുഷ്യത്തമില്ലാതെ ആണ് കമന്റ് സെക്ഷനിലെ ഓരോരുത്തർ സംസാരിക്കുന്നത്... ശരിയാണ് കഷ്ടപ്പെട്ട് പഠിക്കുന്നവരോട് കാട്ടുന്ന നീതികേട് തന്നെയാണ്... എത്രയോ കൊല്ലം കഷ്ടപെട്ടിട്ടും ഒരു ലിസ്റ്റിലും ഇപ്പോഴും പെടാത്ത ഒരുപാട് പേരെ അറിയാം... അതിന്റെ കൂടെ സർക്കാർ വക പിൻവാതിൽ നിയമനങ്ങളും ഉണ്ട്... അതെല്ലാം സത്യം ആണ്... അത് ഒരു വശം... മറുവശം ഒന്ന് ചിന്തിച്ച് നോക്കിക്കേ... ആ കുട്ടിക്ക് സ്വന്തം എന്ന് പറയാൻ ആരുണ്ട് ? കുടുംബം പോയി, വീട് പോയി, വിവാഹം കഴിക്കാൻ ഇരുന്ന ആൾ പോയി... ഇനി ആരുണ്ട്... അതിൽ നിന്നൊക്കെ ഒന്ന് കരകയറണ്ടേ ആ കുട്ടിക്ക്... ഇപ്പോ ഒരു സപ്പോർട്ടിന് ജെൻസൺ ന്റെ കുടുംബം ഉണ്ട്, നാളെ അവർക്ക് ഈ കുട്ടി ഒരു ബാധ്യത ആവില്ല എന്ന് ആർകെങ്കിലും പറയാൻ പറ്റുമോ ? അങ്ങനെ ഒരു അവസ്ഥ ആ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായാൽ (ഉണ്ടാകാതിരിക്കട്ടെ) സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിൽ ആ കുട്ടിക്ക് മുന്നോട്ട് ആരെയും ആശ്രയിക്കാതെ ജീവിക്കാം... അതുകൂടി ചിന്തിക്കുക...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (18 minutes ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (21 minutes ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (38 minutes ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (46 minutes ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (46 minutes ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (57 minutes ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (1 hour ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (2 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (2 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (4 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (4 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (4 hours ago)

Malayali Vartha Recommends