വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി . ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ തച്ചങ്കരിക്ക് സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലാകുന്നത്.
തച്ചങ്കരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാമൻ പിള്ളയുടെയും ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടറുടെയും വിശദമായ വാദങ്ങൾ കഴിഞ്ഞമാസം കോടതി കേട്ടിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റി വെച്ചിരിക്കുകയായിരുന്നു. ആലപ്പുഴ എ.എസ്.പി. ആയിരിക്കേ തച്ചങ്കരി, മിത്രക്കരി കരുവേലിത്തറയിൽ ബോബി കുരുവിള ഉൾപ്പെട്ട കേസിൽ അദ്ദേഹത്തെ വേട്ടയാടിയതാണ് കേസിന്റെ തുടക്കമാകുന്നത്.
തന്റെ ബന്ധുവും ബോബിയുടെ കുടുംബവുമായുള്ള തർക്കത്തിൽ തച്ചങ്കരി ഇടപെട്ട് ഗുരുതരവകുപ്പുകൾ ചേർത്ത് ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണമുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha

























