മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ ടി സ്കറിയ അന്തരിച്ചു... സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവായ എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ ടി സ്കറിയ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. . സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിച്ച് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്. ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വർഷം മുൻപ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കർഷകനായിരുന്നു അദ്ദേഹം.
മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അടക്കം ഏഴ് മക്കളാണ് പരേതനുള്ളത്. ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ മെഴ്സിറ്റ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലെ റെഡ്ക്രോസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജിജി എസ്, അമേരിക്കയിലെ ലോസ് ആഞ്ചലസിലെ നഴ്സിംഗ് പ്രാക്ടീഷണർ സെലിൻ റോയ്, പൂന പഞ്ചഗണി സെന്റ് സേവിയേഴ്സ് ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോജൻ, ചമ്പക്കുളം പോരൂക്കര ബിഎഡ് കോളേജ് പ്രിൻസിപ്പൽ സോജൻ എന്നിവരാണ് മറ്റ് മക്കൾ.
മരുമക്കൾ: അടിമാലി മുക്കുടം കൊച്ചുപുരയ്ക്കൽ ബിജി( റിട്ടയേർഡ് അദ്ധ്യാപിക), പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ്(ലോസ് ആഞ്ചലസ്), കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ ബോബി അലോഷ്യസ്(അസിസ്റ്റന്റ് കമ്മീഷണർ, കസ്റ്റംസ്), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര സുബി( നഴ്സ്, പൂന), ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത(അദ്ധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്). മൃതദേഹം നാളെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
https://www.facebook.com/Malayalivartha



























