ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ശബരിമല തീർഥാടന മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്താൻ കോട്ടയം റെയിൽവേസ്റ്റേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം തീർഥാടനകാലത്ത് 180-സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇത്തവണ തിരക്ക് വിലയിരുത്തിയശേഷം കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കും. ഇതിനോടകം 148-സർവീസുകൾ നടത്താൻ ധാരണയായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയം സ്റ്റേഷനിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസ് രണ്ടാംകവാടം കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കാനായി ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.
ഈ വർഷം കൂടുതൽ തീർഥാടകരെത്താനായി സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ വിലയിരുത്താനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശപ്രകാരമാണ് സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലുള്ള വികസനപ്രവർത്തനങ്ങൾ റെയിൽവേ രണ്ടുമാസം മുമ്പേ തുടങ്ങി. കഴിഞ്ഞതവണ ലഭിച്ചതിൽ കൂടുതൽ സൗകര്യം ഇത്തവണ ഉറപ്പാക്കും.
"
https://www.facebook.com/Malayalivartha

























