Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

19 OCTOBER 2026 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

യുഡിഎഫ് സർക്കാർ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കാട്ടുന്ന മൃദു സമീപനത്തെച്ചൊല്ലി കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ. ഒന്നും മറന്നിട്ടില്ല എന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമർശം. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ.... ഞങ്ങളുടെ സാറിനോട് ചെയ്ത‌തൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

വൈകാരികമായ വാചകങ്ങളാണ് ഫ്ലെക്സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഗാന്ധി സ്‌ക്വയറും ഡിസിസി ഓഫീസിനു സമീപവും ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ നാല് പ്രധാന സ്ഥലങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേഗത്തിലാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയ പിണറായി വിജയനും സിപിഎമ്മിനും മാസപ്പടി കേസില്‍ പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയുംപ്രവര്‍ത്തകരുടെയും പ്രധാന ചോദ്യം.

 

ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായി വിജയന് നല്‍കുന്നതെന്തിനെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ അസംത്യപ്തി വരും ദിവസങ്ങളിൽ അണപൊട്ടലാവാമെന്നാണ് വിവരം. ആക്ഷേപത്തിന് തിരികൊളുത്തിയ മാത്യു കുഴൽനാടൻ എംഎൽഎ ഇന്നലെ വൈകാരിക ഭാവവും നൽകി. 'നേരിയ പുഞ്ചിരിയോടെ ഉമ്മൻചാണ്ടി സാർ ശിവരാജൻ കമ്മിഷന്റെ മുന്നിലിരിക്കുന്ന ചിത്രം ഇന്ന് കാണുമ്പോഴും വേദനയുണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇങ്ങനെ വിചാരണ ചെയ്തത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല'.

 

ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെയാണ് കുഴൽനാടൻ തുറന്നടിച്ചത്. ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചവരെയും അന്ന് വേട്ടയാടിയവരെയും എങ്ങനെ മറക്കാനാകുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു.ഈ വാക്കുകൾ ഉമ്മൻചാണ്ടി ആരാധകരുടെ മനസിനേല്പിക്കുന്ന മുറിവിന്റെ ആഴം ​കുഴൽനാടന് നന്നായി അറിയാം. കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയിൽ വ്യക്തത വരുത്തണമെന്നാണ് ചാണ്ടിഉമ്മൻ പ്രതികരിച്ചത്.കുഴൽനാടനും സുധാകരനും പറഞ്ഞത് താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നു കൂടി ചാണ്ടി ഉമ്മൻ പറഞ്ഞതോടെ കാര്യം വ്യക്തമായി.

ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന സുധാകരന്റെ വാക്കുകൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.എന്നാല്‍, ഈ വിഷയത്തില്‍ വ്യത്യസ്തമായൊരു നിലപാടാണ് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ സ്വീകരിച്ചത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം മനുഷ്യത്വമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെന്നും പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിരുന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എങ്കിലും, അതിനുള്ള മറുപടി മറ്റൊരാളെ വേട്ടയാടിക്കൊണ്ടാകരുത് എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

 

'അത് ചെയ്തവര്‍ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷേ അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല. സര്‍ക്കാര്‍ സമയം എടുത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല,' എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.ഇത്തരത്തില്‍ മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ചും അതിനോടുള്ള പാര്‍ട്ടി നേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളെക്കുറിച്ചും കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷവും ചര്‍ച്ചകളും പുകയുന്നതിനിടയിലാണ് കോട്ടയത്തെഫ്ലെക്സ് ബോര്‍ഡുകള്‍ ശ്രദ്ധേയമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (4 minutes ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (9 minutes ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (11 minutes ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (14 minutes ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (29 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (50 minutes ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (54 minutes ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (56 minutes ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (1 hour ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (1 hour ago)

മാസപ്പടി ഹവാല കേസില്‍ ഇഡിയുടെ അന്വേഷണം ദുബായിലേക്ക്  (1 hour ago)

Malayali Vartha Recommends