Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാര്യവിജയവും പൊതുരംഗത്ത് മികച്ച അംഗീകാരങ്ങളും കൈവരുന്ന വാരം....


സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും

22 OCTOBER 2026 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍


കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... ഉറ്റ സുഹൃത്തുക്കൾ മരണത്തിലും ഒന്നിച്ച്... നവംബർ22ന് കൃപയുടെ 25-ാം പിറന്നാൾ ദിനമാണ്. എന്നാൽ, പിറന്നാൾ ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ കൃപ മടങ്ങി. ഓസ്‌ട്രേലിയയിൽ എം.എ. സൈക്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കി കൃപ. എ.സി.സി.എ. പഠനം വിജയകരമായി പൂർത്തിയാക്കി ആഷ്ലി. ഇരുവരും ഉറ്റ സുഹൃത്തുക്കൾ. മരണത്തിലും അവർ ഒന്നിച്ച്.

അവധിക്കായി ഓസ്ട്രേലിയയിൽ നിന്ന് വീട്ടുകാർക്കായി സർപ്രൈസായി സഹോദരനൊപ്പം നാട്ടിലെത്തിയ കൃപ, പ്രിയസുഹൃത്തായ ആഷ്ലിയെയും കൂട്ടി സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് ഇരുവരെയും മരണം കവർന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്ന രണ്ട് യുവജീവിതങ്ങൾ ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാടും. കൃപയുടെ ഓസ്ട്രേലിയയിലുള്ള സഹോദരൻ നാട്ടിൽ പോരുവാൻ ടിക്കറ്റ് എടുത്തപ്പോൾ കൃപയും ഒപ്പം പോന്നതാണ്. രണ്ട് ദിവസമായി സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയിൽ ആയിരുന്നു. കൃപ നാട്ടിലെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. കൂട്ടുകാരി ആഷ്ലിക്കൊപ്പം മറ്റൊരു കൂട്ടുകാരിയെ കാണാൻ പുറപ്പെട്ടതായിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു.

കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി മാറിയത് ആർക്കും വിശ്വസിക്കാനായിട്ടില്ല. നാടിന്റെ മുഴുവൻ പ്രതീക്ഷകളുമായി പറന്നുയരാൻ തയ്യാറെടുത്ത രണ്ട് യുവജീവിതങ്ങളുടെ അവിചാരിത വിയോഗം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
പാമ്പാടി കോത്തല 13-ാം മൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 8.45-ഓടെ ദേശീയപാത 183-ൽ കോത്തല 13-ാം മൈലിന് സമീപം എടക്കരപടിയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കോട്ടയത്തേക്ക് പോയ ബസിനടിയിലേക്ക് എതിർദിശയിലെത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

പാമ്പാടി ബ്ലോസം വാലി ചൈൽഡ് ഡിവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), വട്ടക്കാവുങ്കൽ വി.വി. തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.

പാമ്പാടി ഭാഗത്തുനിന്ന്‌ സുഹൃത്തായ ആഷ്‌ലിയുടെ സ്‌കൂട്ടറിൽ കാനത്തുള്ള കൂട്ടുകാരിയെ കാണാൻ പോകുന്നതിനിടയിലാണ് അപകടം. റോഡിൽ സംസാരിച്ചുകൊണ്ടിരുന്ന കാൽനടയാത്രക്കാരെ ഇടിക്കാതിരിക്കാനായി മുൻപേപോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ എത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറും യാത്രക്കാരും കട്ടപ്പന തങ്കമണി റൂട്ടിലോടുകയായിരുന്ന 'സി.എം.എസ്' ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മണർകാട് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കൃപയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കും. അമ്മ: അനിത കുര്യൻ, മണർകാട് തൊട്ടിയിൽ കുടുംബാംഗം. സഹോദരൻ: കിരൺ ജേക്കബ് കുര്യൻ (ഓസ്ട്രേലിയ). സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് കടവുംഭാഗം സെയ്ൻറ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ആഷ്‌ലി ആൻ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. അമ്മ: മേരി തോമസ്. സഹോദരൻ: ആൽവിൻ വി. തോമസ്. സംസ്കാരം വെള്ളിയാഴ്ച 10.30-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മീനടം സെയ്ന്റ് ജോർജ് (ഉണക്കപ്ലാവ്) ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ നടക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (12 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (20 minutes ago)

വലിയ നേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സമ്മാനിക്കുന്ന വിശിഷ്ട വാരം ( ഒക്ടോബർ 25 ഞായർ മുതൽ ഒക്ടോബർ 31 ശനി വരെ)  (24 minutes ago)

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും  (46 minutes ago)

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട  (1 hour ago)

ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പര ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും....  (1 hour ago)

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...  (1 hour ago)

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം.... രണ്ട് മരണം.. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (11 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (11 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (15 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (15 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (15 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (15 hours ago)

Malayali Vartha Recommends