നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹർജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയിൽ പ്രഖ്യാപിച്ചില്ല.
ഹർജിയിൽ പ്രോസിക്യൂഷന്‍റെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഹർജി പരിഗണിക്കുമ്പോൾ കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിഷേധിച്ചേക്കും.
നേരത്തെ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയും കോടതി മാറ്റിവച്ചിരുന്നു. ഈ മാസം 25-ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























