ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി ബി.ജെ.പി നേതാവ്

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി പൂജ നടത്തിയത്. ദോഷങ്ങള്‍കൊണ്ടാണ് ദിലീപിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാലാണ് ദോഷപരിഹാര പൂജ നടത്തിയതെന്നും പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിന് എത്തിച്ചുകൊടുക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
ദിലീപ് തന്റെ അടുത്ത മിത്രമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദോഷങ്ങള്‍ വന്നാല്‍ നാം പൂജ ചെയ്യാറുണ്ടല്ലോ, അതു കൊണ്ടാണ് ദിലീപിനായി പൂജ നടത്തിയത്. ദിലീപിന് നല്ല സമയദോഷമുണ്ടെന്നും അതു കൊണ്ടാണ് ദിലീപിനെതിരെ പൊലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുന്നതെന്നും ബി.ജെ.പിയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
ദിലീപിനെ ഇത്രയും ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ല. തെളിവുണ്ടെന്നുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസില്‍ ഉള്‍പ്പെടുത്താം. ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാനുള്ള സ്ഥിതി വിശേഷം ഇല്ലെന്നും ആക്രമിക്കപ്പെട്ട നടിയോ, മുന്‍ ഡി.ജി.പി സെന്‍കുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോ ദിലീപ് കുറ്റവാളിയാണെന്ന് പറഞ്ഞിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























