തോമസ് ചാണ്ടിയുടെ റിസോർട്ടിന്റെ കാണാതായ രേഖകൾ കണ്ടെത്തി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കാണാതായ രേഖകൾ "തിരിച്ചെത്തി’. ആലപ്പുഴ നഗരസഭയിൽനിന്നു കാണാതായ 18 ഫയലുകളാണ് തിരികെ കാര്യാലയത്തിയത്. ഓഫീസിലെ അലമാരയിൽനിന്നു തന്നെയാണ് ഫയലുകൾ ലഭിച്ചതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫയലുകൾ ലഭിച്ചിരുന്നില്ല.
ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകളാണ് നേരത്തെ കാണാതായത്. റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായതെന്നാണു സൂചന. സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറി സെർച്ച് ഓർഡറിട്ടിരുന്നെങ്കിലും ഇപ്പോഴാണ് രേഖകൾ ലഭിക്കുന്നത്.
കുട്ടനാട്ടിൽ മന്ത്രിയുടെ റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കർ കായൽ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.
https://www.facebook.com/Malayalivartha























