കനത്ത മഴ: കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മഴയെത്തുടര്‍ന്ന് അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലും മഴയെ തുടര്‍ന്നുള്ള അവസ്ഥകള്‍ തുടരുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും കോഴിക്കോട് നഗരത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
https://www.facebook.com/Malayalivartha

























