ഷാർജ ഭരണാധികാരി കേരള സന്ദർശനത്തിന് വരുന്നു

ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി കേരളം സന്ദർശിക്കും. ഈ മാസം 24 മുതൽ 28 വരെയാണു സന്ദർശനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് യുഎഇ സുപ്രീം കൗണ്‍സിൽ അംഗം കൂടിയായ അദ്ദേഹം എത്തുന്നത്.
https://www.facebook.com/Malayalivartha

























