Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗാനഗന്ധര്‍വന് അനുമതി; സംഗീതമഴ പൊഴിച്ച് അമ്പലദര്‍ശനം

18 SEPTEMBER 2017 10:01 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രം വളര്‍ന്നിട്ടും നില നിന്ന അനാചാരങ്ങള്‍ യോശുദാസിന് വേണ്ടി പുഴുതെറിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് അനുമതി നല്‍കി. വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം നല്‍കണമെന്നു കാട്ടിയുള്ള യേശുദാസിന്റെ കത്തില്‍ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയില്‍ നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് അനുകൂല തീരുമാനമുണ്ടായത്.

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും കാട്ടിയായിരുന്നു യേശുദാസ് കത്ത് നല്‍കിയത്. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഭരണമേറ്റെടുത്ത ശേഷം ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കുന്ന അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നുണ്ട്. ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയിട്ടുള്ള യേശുദാസിന് ശീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നല്‍കുന്നതില്‍ വിലക്കില്ലെന്ന് ക്ഷേത്രാധികൃതര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു.

പരിചിതരല്ലാത്ത അഹിന്ദുക്കള്‍ അറിയപ്പെടുന്ന ആരുടെയെങ്കിലും കത്ത് ഹാജരാക്കണമെന്നാണ് കീഴ്‌വഴക്കം. എന്നാല്‍ യേശുദാസിന് ഇത്തരം കത്തിന്റെ ആവശ്യമില്ലെന്നും കീഴ്‌വഴക്കമനുസരിച്ച് ദര്‍ശനത്തിന് അവസരം നല്‍കുന്നതില്‍ തടസ്സമില്ലെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. രതീശന്‍ പറഞ്ഞിരുന്നു. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ഭരണസമിതി തേടും. അതിന് ശേഷമാകും അന്തിമ തീരുമാനം.

വിദേശികളടക്കമുള്ളവര്‍ ഹിന്ദു സമാജങ്ങളില്‍ നിന്നുള്ള കത്ത് ഹാജരാക്കി ക്ഷേത്രദര്‍ശനം നടത്താറുണ്ട്. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും യേശുദാസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യേശുദാസിന്റെ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനുള്ള അവസരം ലഭിച്ചത്.

കത്തിനൊപ്പം താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും യേശുദാസ് അയച്ചിട്ടുണ്ട്. പത്മനാഭ സ്വാമിയെ ദര്‍ശിക്കുന്നതിന് ഹിന്ദു ആചാരങ്ങളും പാമ്പര്യവും പിന്തുടരുമെന്നാണ് ഇതില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മതിലകം ഓഫീസില്‍ സത്യവാങ്മൂലം ലഭിച്ചത്. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്ര കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കുമെന്നും സൂചനയുണ്ട്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്.



ഇതിനിടെ യേശുദാസിന്റെ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സുരേഷ് ഗോപി എംപി യും രംഗത്ത് എത്തിയിരുന്നു. വിശ്വാസികള്‍ക്ക് എല്ലാം ആരാധനക്ക് അവസരമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ വികാരം വൃണപ്പെടുത്തി അഭിപ്രായം പറയുന്നില്ല. എങ്കിലും യേശുദാസ് ക്ഷേത്രത്തില്‍ കയറുന്നതില്‍ താല്‍പ്പര്യകുറവില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എല്ലാവര്‍ക്കും ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ അത് നടക്കും സുരേഷ് ഗോപി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends