Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇങ്ങനെ ജാമ്യം ചോദിച്ചാല്‍ ശല്യക്കാരനാക്കുമോ? ജാമ്യത്തിനുള്ള പ്രതീക്ഷ പൂര്‍ണമായും ദിലീപ് കൈവിടുന്നതായി റിപ്പോര്‍ട്ട്

18 SEPTEMBER 2017 10:33 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനുള്ള പ്രതീക്ഷ പൂര്‍ണമായും കൈവിടുന്നതായി റിപ്പോര്‍ട്ട്. കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി വരും. ജാമ്യം തള്ളിക്കൊണ്ടുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ശക്തമായ തിരിച്ചടി പ്രതിഫലിക്കുന്നു.

അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ഇനി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ടു കാര്യമില്ല. ജാമ്യത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അതിനായി ഹര്‍ജി നല്‍കാന്‍ കഴിയൂ. മറിച്ച് കൂടുതല്‍ തെളിവുകളുമായാണ് പ്രോസിക്യൂഷന്റെ രംഗപ്രവേശം. അതു കണക്കിലെടുത്താണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇന്നുണ്ടായത്. ജാമ്യത്തിനുള്ള വാതിലുകള്‍ ഇനി എവിടെയും കൊട്ടിയടയ്ക്കുന്ന ഫലമാണ് അതു സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല തുടര്‍ച്ചയായി ജാമ്യത്തിനായി പോയാല്‍ അത് പുതിയ കീഴ് വഴക്കങ്ങള്‍ക്ക് കാരണമാകാം. ജാമ്യം കിട്ടാത്ത ഒരു കേസില്‍ വീണ്ടും വീണ്ടും കോടതിയുടെ സമയം കളയുന്നതില്‍ ശല്യക്കാരനായി പോലും മുദ്രകുത്താമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അത് ദിലീപിന്റെ പ്രമുഖ വക്കീലിനും ദിലീപിനും കനത്ത തിരിച്ചടിയാകും.

ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ആദ്യവിധി ജൂലൈ ആദ്യവാരത്തില്‍ പുറപ്പെടുവിച്ചപ്പോള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക ക്രൂരകൃത്യമാണ് ദിലീപ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. കാരണം നിസ്സഹായയായ ഒരു യുവനടിയെ ആസൂത്രണം ചെയ്ത് ആക്രമിച്ച കുറ്റകൃത്യമാണിത്. പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. രണ്ടാം തവണയും ജാമ്യം നിഷേധിച്ചപ്പോള്‍ സാഹചര്യങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ പുറത്തിറക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണു വീണ്ടും മജിസ്‌ട്രേറ്റിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നു. അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ വിധി.

ഇനിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടു കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കരുതുന്നത്. സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ല. നിര്‍ഭയ കേസിനു ശേഷം സുപ്രീം കോടതിയുടെ സമീപനം ഇത്തരം കേസുകളില്‍ കര്‍ക്കശമാണ്. പ്രത്യേകിച്ചും വാടകയ്‌ക്കെടുത്തവരെ കുറ്റകൃത്യത്തിനായി നിയോഗിച്ച് അതീവഗൗരവത്തോടെ സുപ്രീം കോടതി കാണുമെന്ന് ഉറപ്പാണ്.

പള്‍സര്‍ സുനി ദിലീപിന്റെ വാടകക്കാരനായതായി കൂടുതല്‍ ആഴത്തില്‍ കാണിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ദിലീപിനു കുറ്റപത്രം നല്‍കും. അങ്ങനെയായാല്‍ ചട്ടപ്രകാരം ജാമ്യം പ്രതീക്ഷിക്കാനേ കഴിയില്ല. അതാത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയേണ്ടി വരും. അതാണു നിയമത്തിലെ കഠിന വ്യവസ്ഥ.



വിചാരണ ഉടനെ തുടങ്ങാനുള്ള പരിഗണനയൊന്നും ദിലീപിനു കിട്ടിയേക്കില്ല. മുന്‍കാലങ്ങലളിലേതു പോലെയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും വേണ്ടി വരില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends