ഓണം ബംബര്‍ നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം മലപ്പുറത്ത്

ഓണം ബംബര്‍ നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്തു കോടി AJ 442876 എന്ന നമ്പറിന് ലഭിച്ചു. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭ്യമായത്. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷം രൂപയും നാലാം ലക്ഷം അഞ്ചു ലക്ഷം രുപയും അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
സമ്മാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
ജി.എസ്.ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്‍പ്പനയിലൂടെ ലഭിച്ച ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റിലൂടെ സര്‍ക്കാരിന് ലഭിച്ചത്. അച്ചടിച്ച ടിക്കറ്റ് മുഴുവന്‍ വിറ്റുപോയിരുന്നു.
https://www.facebook.com/Malayalivartha























