ഫയല്‍ കാണാതായ സംഭവം: ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭാ സൂപ്രണ്ട് അടക്കം നാലു പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫയല്‍ കാണാതായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നഗരസഭാ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. തിനിടെ, ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha























