സംസ്ഥാന സ്കൂൾ കായികമേള മാറ്റിവെച്ചു

അടുത്തമാസം 13 മുതല്‍ 16 വരെ നടത്താനിരുന്ന സംസ്ഥാന സ്കൂൾ കായികമേള മാറ്റിവെച്ചു. കായിക മേള അടുത്ത മാസം 20 മുതൽ 23 വരെ നടക്കും . എന്നാൽ വേദിയില്‍ മാറ്റമുണ്ടാകില്ല. നേരത്തെ നിശ്ചയിച്ചിരുന്ന പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തന്നെയാവും മത്സരങ്ങള്‍ നടക്കുക.
മത്സര തിയതി മാറ്റിയത് മുഖ്യമന്ത്രിയുടെ അസൗകര്യം കൊണ്ടാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കായിക അധ്യാപകരുടെ നിസഹകരണം മൂലം ജില്ലാതല മേളകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് തീയതി മാറ്റാന്‍ കാരണം. പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി പൊതു വിദ്യാഭ്യാസ ഡയറ്കടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























