തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു ;ചാണ്ടിയുടേത് കൈയേറ്റം തന്നെയെന്ന് കളക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട്

മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കൈയേറ്റം നടത്തിയെന്ന് കളക്ടറുടെ റിപ്പോർട്ട്. കളക്ടർ ടി.വി. അനുപമ സർക്കാരിനു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് കൈയേറ്റം സ്ഥിരീകരിച്ചിരിക്കുന്നത്. കൈയേറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കളക്ടർ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് മന്ത്രിയുടെ കൈയേറ്റം കണ്ടെത്തിയത്. ലേക് പാലസ് റിസോർട്ട് ചട്ടം ലംഘിച്ചാണ് പാർക്കിംഗിന് നിലം നികത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളും കളക്ടർ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ആലപ്പുഴ നഗരസഭയും ഇന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ മന്ത്രിക്ക് നോട്ടീസ് അയച്ചു. റിസോർട്ടിന്റെ റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിൽ നോട്ടീസ് അയച്ചത്.
https://www.facebook.com/Malayalivartha



























