ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻഅഴിച്ചുപണി ; നിരവധി പേര്‍ക്ക് പുതിയ ചുമതല

തിരുവനന്തപുരം സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് നിരവധി മാറ്റങ്ങള്‍. പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റമുണ്ടായിരിക്കുന്നത്. ജി കമല വര്‍ധന റാവു പി ഡബ്ല്യു ഡിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയേഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സഞ്ജീവ് കൗശിക്കിനെ നിയമിക്കും. ഈ സ്ഥാനത്തുണ്ടായിരുന്ന ഡോ. ശര്‍മിള മേരി ജോസഫിനെ ഫിനാന്‍സ് എക്സപെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചു.
പുതിയ നിയമനം ഇങ്ങനെ;
1. സഞ്ജീവ് കൗശിക്: പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എക്കണോമിക്ക് അഫെയേഴ്സ്.
2. ജി കമല വര്‍ധന റാവു പ്രിന്‍സിപ്പല്‍ സെക്രട്ടറി , പി ഡബ്ല്യുഡി
3. ഡോ. ശര്‍മിള മേരി ജോസഫ്: ഫിനാന്‍സ് എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി. പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയേഴ്സ് വിഭാഗം സെക്രട്ടറിയാണ് നിലവില്‍ ശര്‍മിള.
4. വിശ്വനാഥ് സിന്‍ഹ: ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് , ട്രാന്‍സ്പോര്‍ട്ട്(ഏവിയേഷന്‍) എന്നിവയുടെ അധിക ചുമതല നല്‍കി
5. സിഎ ലത: നിലവില്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറി, റജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അധിക ചുമതല.
6. ബിജു പ്രഭാകര്‍: സോഷ്യല്‍ ജസ്റ്റിസ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ പൊതുമരാമത്ത് സെക്രട്ടറി.
7. പി വേണുഗോപാല്‍: സഹകരണം സ്പെഷ്യല്‍ സെക്രട്ടറിയാണ് നിലവില്‍, പ്ലാനിംഗ് ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായി അധിക ചുമതല നല്‍കി
8. കെ രാമചന്ദ്രന്‍: റൂറല്‍ ഡെവലപ്മെന്റ് കമ്മീഷന്‍.
9. ശ്രീറാ വെങ്കിട്ടരാമന്‍: അസാപ് സിഇഒ യൂടെ അധിക ചുമതല നല്‍കി നിലവില്‍ ഇംപ്ലോയ്മെന്റ ഡയറക്ടര്‍.
10. രാജമാണിക്യം കെഎസ്‌ആര്‍ടിസിയുടെ ചുമതല. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ചുമതലയില്‍നിന്ന്
നീക്കി
https://www.facebook.com/Malayalivartha



























