ദിലീപിനെ കുടുക്കിയത് ആരാണെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് പല തവണ പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തില്‍ അദ്ദേഹം ദിലീപിനെ അനുകൂലിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ്. ദിലീപ് നിരപരാദിയാണെന്നും അദ്ദേഹത്തെ കുടുക്കിയത് ഒരു പ്രമുഖ യുവ നടനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു.
ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെ. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ആ നടന്‍ ആരാണെന്നതിന് മറുപടി പറഞ്ഞില്ല. എന്നാല്‍ കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പി.സി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















