സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള നല്‍കിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുക. നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്
നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.
https://www.facebook.com/Malayalivartha





















