Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നര വയസുള്ള മകനോടും പത്തു വയസുള്ള മകളോടും ഭാര്യയെ മാത്രം സ്‌നേഹിച്ച ഭര്‍ത്താവിനോടും മാതൃകാ അധ്യാപിക കാട്ടിയത് 

23 SEPTEMBER 2017 09:54 AM IST
മലയാളി വാര്‍ത്ത

ഈ ടീച്ചറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. മൂന്നര വയസുള്ള മകനോടും പത്തു വയസുള്ള മകളോടും ഭാര്യയെ മാത്രം സ്‌നേഹിച്ച ഭര്‍ത്താവിനോടും ആ ടീച്ചര്‍ കാണിച്ച ക്രൂരത ആരേയും അമ്പരപ്പിക്കുന്നത്. കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുമായ ജയശ്രീ(32)ക്കെതിരേയാണ് ഭര്‍ത്താവ് മേല്‍പ്പറമ്പ് മറവയല്‍ സ്വാതി നിവാസിലെ മധുസൂദന്‍ പോലീസില്‍ പരാതി നല്‍കിയത്. 

മൂന്നര വയസുള്ള മകനെയും പത്തു വയസുള്ള മകളെയുമാണ് ജയശ്രീ ഓട്ടോയില്‍ കൊണ്ടുവന്ന് പെരുവഴിയില്‍ ഇറക്കിവിട്ടത്. ആദ്യം ഭാര്യയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നാണ് ഭര്‍ത്താവ് ചിന്തിച്ചത്. അവള്‍ക്കെരാപത്തും ഉണ്ടാവരുതെന്നും മനസാ പ്രാര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവരെ കാമുകനുമൊത്ത് പിടികൂടുകയായിരുന്നു. ഇതറിഞ്ഞ് മാതൃകാധ്യാപികയുടെ തനി സ്വരൂപമറിഞ്ഞ് ഭര്‍ത്താവ് അന്തം വിട്ടു. കാമുകനോടൊപ്പം നാടുവിടുകയായിരുന്നു അവര്‍. പിന്നീട് മതപഠനകേന്ദ്രത്തില്‍ നിന്നും ഇവരെ പോലീസ് കണ്ടെത്തി. കോടതി നിര്‍ദേശപ്രകാരം മഹിളാമന്ദിരത്തിലാക്കുകയും ചെയ്ത അധ്യാപികയ്‌ക്കെതിരേ കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചതിനു കേസെടുത്തു. 

പൊതുവഴിയില്‍ കുട്ടികളെ ഉപേക്ഷിച്ചുപോയതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 317ആം വകുപ്പ് പ്രകാരമാണു കേസെടുത്തത്. ബാലനീതി നിയമപ്രകാരവും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11നു രാവിലെയാണ് ജയശ്രീ മക്കളെയും കൊണ്ട് മരവയലിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒരു മണിക്കൂറിനു ശേഷം കുട്ടികളെ ഓട്ടോയില്‍ നിന്ന് ഇറക്കി നിര്‍ത്തിയശേഷം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പോകുകയായിരുന്നു. അമ്മയെ കാണാതെ കരഞ്ഞ കുട്ടികളെ ആരൊക്കെയോ ചേര്‍ന്ന് ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു. ഭാര്യയെ കാണാനില്ലെന്ന മധുസൂദനന്റെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കാമുകനൊപ്പം പോയതാണെന്നു വ്യക്തമായി. 

കഴിഞ്ഞ ചൊവ്വാഴ്ച ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തിയശേഷം കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും മതപഠനം തുടരാനും കാമുകനൊപ്പം ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ജയശ്രീ കോടതിയില്‍ പറഞ്ഞു. രണ്ടു ചെറിയ കുട്ടികളുള്ളതിനാലും വിവാഹമോചനം നടത്തിയിട്ടില്ലാത്തതിനാലും ജയശ്രീയെ കോടതി നിര്‍ദേശപ്രകാരം മഹിളാ മന്ദിരത്തിലാക്കി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends