അത്യാപത്തില്‍ മതം മറന്ന്... നാടുവിടുന്ന റോഹിങ്ക്യകള്‍ക്ക് കൈയ്യും മെയ്യും മറന്ന് ഹിന്ദുസമൂഹം

മ്യാന്മറില് നിന്നും ജീവനും കൊണ്ടോടുന്ന റോഹിങ്ക്യകള്‍ ലോകത്തിന്റെ നൊമ്പരമായി മാറുകയാണ്. ഇവര്‍ ഇന്ത്യയിലേക്ക് അഭയം പ്രാപിക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും നടക്കുകയാണ്. ഇതിനിടയ്ക്കാണ് നാടുവിടുന്ന റോഹിങ്ക്യകള്‍ക്ക് സഹായ ഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദുസമൂഹം രംഗത്ത്. മ്യാന്‍മാറിലെ റാഖിന്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നാല് ലക്ഷത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലെത്തിയത്.
ഈ അഭയാര്‍ത്ഥി പ്രവാഹത്തില്‍ ബംഗ്ലാദേശ് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ അവസരത്തില്‍ ഹിന്ദുസമൂഹം വരാന്‍ പോകുന്ന ദുര്‍ഗാപൂജ ആഘോഷ ചടങ്ങുകള്‍ ലളിതമാക്കി ബാക്കി വരുന്ന ഭീമമായ തുക റോഹിങ്ക്യകള്‍ക്കായി ചെലവിടനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ പൂജ ആഘോഷ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആഘോഷ കമ്മറ്റികള്‍ക്ക് ഫണ്ട് ശേഖരണത്തിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റോഹിങ്ക്യകള്‍ക്ക് പുറമെ മ്യാന്മറില്‍ നിന്നും 800ഓളം ഹിന്ദുക്കളും ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















