തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തം.. അദ്ദേഹത്തെ പുറത്താക്കണം; ഹസൻ

ഗതാഗതമന്ത്രി തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായതിനാൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ.
അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തിൽ തുടരാനാവില്ലെന്നും മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടണം എന്നും ഹസൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















