ആരൊക്കെ വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ല; തോമസ് ചാണ്ടി

കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി തോമസ് ചാണ്ടി. താൻ നികത്തിയത് കരഭൂമിയാണെന്നും കായൽ കയ്യേറിയിട്ടില്ലെന്നും ഭൂമി വാങ്ങിയത് പാടശേഖരകമ്മിറ്റിയിൽനിന്നുമെന്നാണ് അദ്ദേഹം പറയുന്നത്. വഴിക്കുവണ്ടി നികത്തിയത് സർക്കാർ ഭൂമിയാണെന്ന് തോമസ് സമ്മതിക്കുന്നുണ്ട്. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണം മുഴുവൻ കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനക്കാരെ കോടതിൽ വെളിപ്പെടുത്തുമെന്നും തോമസ് പറയുന്നു.ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സർക്കാരിനോ അറിയില്ല. വഴി സർക്കാർ കാണിച്ചു തന്നാൽ മണ്ണിട്ട് നികത്തിയത് മാറ്റാൻ തയ്യാറാണ്.
സർക്കാരിന്‍റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ല. നല്ലത് ചെയ്താലും എങ്ങനെ കുഴപ്പമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ കായൽ കൈയേറ്റ ആരോപണമെന്നും തോമസ് ചാണ്ടി പറഞ്ഞു.ആരോപണത്തിന്‍റെ പേരിൽ രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















