Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

രാമലീലയുടെ തിരക്കഥാകൃത്ത് സച്ചിയുടെ വെളിപ്പെടുത്തുലുകളില്‍ വേദനയോടെ പൃഥ്വിരാജിന്റെ ആരാധകരും

23 SEPTEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

സിനിമ എപ്പോഴും അങ്ങനെയാണ്. അവിടെ വികാര വിക്ഷോഭങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. ആരെ വേണമെങ്കിലും മലര്‍ത്തിയടിച്ച് സ്വന്തം കാര്യം നടപ്പിലാക്കും. അതേ പോലൊരു വാര്‍ത്തയാണ് രാമലീലയെ ചുറ്റിപ്പറ്റി വരുന്നത്. സെപ്റ്റംബര്‍ 28ന് ദിലീപ് നായകനാകുന്ന രാമലീല റിലീസിനെത്താനിരിക്കേയാണ് ഈ വിവാദം. 

ഈ സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സച്ചി. സിനിമയിലേയ്ക്ക് നായകനായി ആദ്യം പരിഗണിച്ചത് നടന്‍ പൃഥിരാജിനെയായിരുന്നു എന്നും പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് ദിലീപിനെ നായകനാക്കുകയായിരുന്നുവെന്നുമാണ് സച്ചി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ പൊതുവേ ദിലീപ് സിനിമകളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഒരാളായിരുന്നു. മറ്റൊന്നുമല്ല, ദിലീപ് പൊതുവേ ചെയ്യുന്ന തരത്തിലുള്ള ഹ്യൂമര്‍ സംഭവങ്ങള്‍ എനിക്ക് വഴങ്ങാത്ത ഒന്നാണ്. വാച്യമായ കോമഡികള്‍ എനിക്ക് വഴങ്ങില്ല. അതേ സമയം ദിലീപിന്റെ വിജയിച്ച സിനിമകളും ദിലീപ് പേരെടുത്ത സിനിമകളുമെല്ലാം അത്തരത്തിലുള്ളതാണ്. അതുകൊണ്ടാണ് ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നിന്നത്. 

റണ്‍ ബേബി റണ്‍ ചെയ്ത് കഴിഞ്ഞ സമയം. ആ സിനിമ കണ്ടതിന് ശേഷം ദിലീപ് എന്നോട് പറഞ്ഞു ഭായി നമുക്ക് ഇതുപോലെ ഒരു സിനിമ ചെയ്യണം. സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുവദിക്കുന്ന കോമഡികള്‍ മാത്രമേ ചെയ്യാറുള്ളു എന്നും പറഞ്ഞു. ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാനേ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും ദിലീപ് പറഞ്ഞു. അതു കൊള്ളാം, അങ്ങനെയാണെങ്കില്‍ നമുക്ക് അലോചിക്കാം എന്ന് മനസില്‍ ഉണ്ടായിരുന്നു.

രാമലീലയുടെ കഥ മനസില്‍ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ല. മറ്റൊരു പശ്ചാത്തലത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചത്. ആദ്യം അനാര്‍ക്കലി, അതിന് ഒരു വര്‍ഷത്തിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പൃഥ്വിരാജ് പറഞ്ഞു. അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല എന്ന ഓപ്ഷന്‍ വന്നപ്പോള്‍ അനാര്‍ക്കലി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപ് അനുയോജ്യമാണെന്ന് മനസിലാക്കി. കഥാ പശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് ഓകെ പറഞ്ഞു, അങ്ങനെ സിനിമയുമെത്തി.

അതേസമയം ദിലീപ് കാരണം പൃഥ്വിക്ക് വേഷം നഷ്ടമായെന്ന വാര്‍ത്തകള്‍ പുറത്തായതോടെ പൃഥിയുടെ ആരാധകര്‍ ദേഷ്യത്തിലാണ്. പൃഥ്വിരാജിന് കിട്ടുന്ന നല്ല വേഷം ദിലീപിന് പോയതില്‍ സങ്കടവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (2 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (2 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (3 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (3 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (3 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (3 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (4 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (4 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (5 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (5 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (6 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (6 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (7 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (7 hours ago)

Malayali Vartha Recommends