പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി

കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍വകുപ്പ് പരോള്‍ അനുവദിക്കാവു. അടിയന്ത പരോളിനും പ്രത്യേക പരിശോധന വേണമെന്നും ഡിജിപി നിര്‍ദേശിച്ചു.
പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അതേസമയം പരോള്‍ അനുവദിക്കുന്‌പോള്‍ പോലീസ് അകന്പടി വേണ്ടെന്ന കൊടി സുനിയുടെ അപേക്ഷ കണ്ണൂര്‍ എസ്പി തള്ളി.
https://www.facebook.com/Malayalivartha






















