സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം വിതരണം വൈകില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെ.ബി.പി.എസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു. ഹൈസ്‌കൂള്‍, െ്രെപമറി ക്ലാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നു മാസമെടുത്താണ് ഇവ പൂര്‍ത്തിയാക്കിയത്. പുസ്തകങ്ങളുടെ ബയന്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വാല്യം പുസ്തകങ്ങള്‍ പൂജ അവധിക്കുശേഷം ഒക്ടോബര്‍ മൂന്ന് മുതലാണ് സ്‌കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങുന്നത്. അതിനുമുന്പ് തന്നെ എല്ലാ സ്‌കൂളുകളിലും പുസ്തകങ്ങള്‍ എത്തിക്കും. പുസ്തകങ്ങള്‍ വൈകുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെന്നും തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha
























