കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....

ദലീപിന്റെ രാമലീല തീയേറ്റില്‍ എത്തുന്നതില്‍ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. അതിന് മറുപടിയെന്നോണം രശ്മിനാര്‍ കിടിലന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ദിലീപിന്റെ രാമലീല കാണില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് രശ്മി ആര്‍ നായര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രശ്മി ഇക്കാര്യം വ്യക്തമാക്കിയത്. കുലസ്ത്രീ ചമഞ്ഞ മഞ്ജു അല്ല, ഇനി ആക്രമിക്കപ്പെട്ട നടി തന്നെ വന്ന് പറഞ്ഞാലും ദിലീപിന്റെ രാമലീല കാണില്ലെന്ന് തന്നെയാണ് തന്റെ ഉറച്ചനിലപാടെന്നും രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രശ്മി ആര്‍ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മനോരമ ന്യൂസ്‌മേക്കര്‍ ഹോട്ട് സീറ്റില്‍ അമര്‍ന്നിരുന്നു അയ്യേ ഞാന്‍ ഫെമിനിസ്റ്റ് അല്ല എന്ന് 'കുലസ്ത്രീ' ചമഞ്ഞ മഞ്ജു അല്ല ഡെറ്റോള്‍ സോപ്പിട്ട് കുളിച്ചു വന്നു നിന്നു കടിച്ച പട്ടിയുടെ മുഖത്തിട്ടാട്ടി സകല പുരുഷാധിപത്യ ബോധത്തെയും വിറളി പിടിപ്പിക്കുന്ന അവളാണ് എന്റെ ഹീറോയിന്‍ അവള്‍ക്കൊപ്പം ആണ് നില്‍ക്കുന്നത് അവള്‍ക്കൊപ്പം മാത്രം ആണ് നില്‍ക്കേണ്ടത് ഇനി അവള്‍ തന്നെ വന്നു പറഞ്ഞാലും ആ സിലിമ സ്ത്രീയുടെ ആത്മാഭിമാനത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha
























